Descriptions
തൃശ്ശൂർ ജില്ലയിലെ പുത്തൂർ 6.5 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ മാറിയാണ് ഈ പ്ലോട്ട് ഉള്ളത്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ്പുത്തൂർ zoology പാർക്ക്, സ്ഥിതി ചെയ്യുന്നത്. പുത്തൂർ - വെട്ടുക്കാട് മെയിൻ റോഡിൽ നിന്നും 500 മീറ്റർ മാത്രം ആണ് ഈ പ്ലോട്ടിലേയ്ക്ക് ഉള്ളത്.നിലവിൽ ഈ വസ്തുവിൽ 220 വലിയ തെങ്ങുകളും,90 ചെറിയ തെങ്ങുകളും,297 ജാതി,430 വലിയ കവുങ്ങ്,75 ചെറിയ കവുങ്ങ്,65 റംബൂട്ടാൻ, മംഗോയ്സ്റ്റിൻ, 25 കൊടം പുളി, പ്ലാവ്, മാവ് മുതലായ ഫല വൃക്ഷങ്ങളും ഉണ്ട്. കൂടാതെ ജല ലഭ്യതക്കായി ഇത് വരെ വറ്റിയിട്ടില്ലാത്ത കുഴൽ കിണറും,7 സാധാരണ കിണറും, ഒരു കുളവും ഉണ്ട്. ഈ പ്ലോട്ടിനു ചുറ്റും 5 അടി മതിൽ കെട്ടിയിട്ടുണ്ട്. ഒരുഭാഗം മതിലിനോട് ചേർന്ന് എപ്പോളും വെള്ളം ഉള്ള വെള്ള ച്ചാൽ കിടന്നു പോകുന്നു.പീച്ചിയിൽ നിന്നും വെള്ളം വിടുമ്പോൾ നിറഞ്ഞു കവിയുന്ന വെള്ള ച്ചാൽ ആണ് ഇത്.വേനൽ കാലത്ത് വെള്ളം സ്റ്റോക്ക് ചെയ്യാൻ 200 മീറ്റർ നീളത്തിൽ കരിങ്കൽ കൊണ്ട് ചാൽ നിർമ്മിച്ചിട്ടുണ്ട്.400 മീറ്റർ നീളത്തിൽ ടാർ റോഡ് ഈ വസ്തുവിലേയ്ക്ക് ഉണ്ട്. ജാതി, തെങ്ങ്, മുതലായ മരങ്ങൾക്ക് ഒരടി ഉയരത്തിൽ കോൺക്രീറ്റ് റിങ്ങ് ഇട്ട് കൊടുത്തിട്ടുണ്ട്. കൂടാതെ ഈ വസ്തുവിൽ ഒരു ബെഡ്റൂം ഉൾപ്പെടുന്ന ചെറിയ ഒരു വീടും, അടുക്കള സൗകര്യം ഉള്ള സെർവന്റ് കോട്ടേഴ്സും ഉണ്ട്.അഞ്ചു പശുക്കളെ കെട്ടാവുന്ന തൊഴുത്തും,200 കോഴികളെ വളർത്താവുന്ന അടച്ചുറപ്പുള്ള കൂടും ഉണ്ട്. ജനറേറ്റർ, ത്രീഫേസ് കണക്ഷൻ,5 മോട്ടോർ തുടങ്ങിയവയും ഉണ്ട്. 6.5 ഏക്കർ സ്ഥലത്തിനും സ്പ്രിംകളർ ഇറിഗേഷൻ സിസ്റ്റം ലഭ്യമാണ്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ പ്രോപ്പർട്ടിക്കു ചോദിക്കുന്ന വില സെന്റിന് 3.25 ലക്ഷം രൂപ. ആവശ്യക്കാർ 7356616878,9747000899എന്നീ നമ്പറിൽ ബന്ധപ്പെടുക